അരലക്ഷത്തോളം രൂപ ശമ്പളം, മിൽമയിൽ ജോലി നേടാൻ സുവർണാവസരം; 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം

മിൽമയിൽ ജോലി നേടാൻ സുവർണാവസരം. സെയിൽസ് ഓഫീസ‌ർ തസ്‌തികയിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി കിട്ടും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോ ഒഴിവ് വീതമാണുള്ളത്.

മാർക്കറ്റിംഗിൽ എംബിഎ അല്ലെങ്കിൽ അഗ്രി ബിസിനസ് മാനേജ്‌മെന്റിൽ പിജി അല്ലെങ്കിൽ ഫുഡ് സയൻസ് ടെക്‌നോളജിയിൽ പിജിയുള്ളവർക്ക് അപേക്ഷിക്കാം. 40 വയസാണ് ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47,000 രൂപയാണ് ശമ്പളമായി ലഭിക്കുക. 35,000 രൂപ അടിസ്ഥാന ശമ്പളവും 5000 രൂപ വരെ ടിഎയും പരമാവധി ഇൻസെന്റീവായി 7000 രൂപയുമാണ് ലഭിക്കുന്നത്. സെപ്‌തംബർ നാലാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Leave a Reply

Your email address will not be published. Required fields are marked *